---
title: "കണ്ണൂരിൽ വയോധികനെ ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; ഒരാൾ കസ്റ്റഡിയിൽ"
english_title: "Elderly Man Found Murdered In Bus Shelter At Kannur Vazhakkundam One In Custody"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/382419/ elderly-man-murdered-bus-shelter-kannur-vazhakkundam"
published_at: "2026-09-13T12:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa64401739d4_elderly-man-murdered-bus-shelter-kannur.jpg"
keywords: []
---

# കണ്ണൂരിൽ വയോധികനെ ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; ഒരാൾ കസ്റ്റഡിയിൽ

> **Lead Summary:** കണ്ണൂർ: വാഴക്കുണ്ടത്ത് വയോധികനെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ തലയ്ക്കടിച്ച് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.കൊട്ടത്തലച്ചിയിലെ മ്ലാക്കുഴിയിൽ ജോസ് കുട്ടി ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ ചെറുപുഴ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന.

## Article Content

കണ്ണൂർ: വാഴക്കുണ്ടത്ത് വയോധികനെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ തലയ്ക്കടിച്ച് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.കൊട്ടത്തലച്ചിയിലെ മ്ലാക്കുഴിയിൽ ജോസ് കുട്ടി ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ ചെറുപുഴ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന.

ഞായറാഴ്ച രാവിലെ പ്രദേശവാസികളാണ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിനുള്ളിൽ ചോരയിൽ കുളിച്ചുകിടക്കുന്ന മൃതദേഹം കണ്ടത്. പ്രദേശത്ത് സ്ഥിരമായി രാത്രികാലങ്ങളിൽ കിടന്നുറങ്ങാറുള്ളയാളാണ് കൊല്ലപ്പെട്ട ജോസ് കുട്ടി.ചെങ്കല്ല് ഉപയോഗിച്ച് തലയ്ക്ക് അടിച്ചാണ് കൊലപാതകം നടത്തിയത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

വിവരമറിഞ്ഞതിനെ തുടർന്ന് ചെറുപുഴ പൊലീസ് സംഭവസ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. കൊലപാതകത്തിന് പിന്നിലെ കാരണത്തെക്കുറിച്ചും കൂടുതൽ വിവരങ്ങളെക്കുറിച്ചും പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

English Summary: A 65-year-old man named Josekutty was found murdered inside a bus waiting shed at Vazhakkundam in Kannur district. Preliminary police investigation suggests he was bludgeoned to death with a brick. Local residents spotted the body on Sunday morning. Cherupuzha police have taken one suspect into custody and launched a detailed investigation into the incident.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/382419/ elderly-man-murdered-bus-shelter-kannur-vazhakkundam)